താരമാവാന്‍ തലയില്‍ക്കെട്ടും

Posted on: 06 Sep 2010



ഉഠോ ഡല്‍ഹി ജീതോ ഗെയിംസ്...


ന്യൂഡല്‍ഹി: ലോകകപ്പില്‍ താരമായ വുവുസെലയ്ക്ക് ഗെയിംസ് സ്‌റ്റേഡിയത്തില്‍ പ്രവേശനം ലഭിക്കുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. അപ്പോള്‍പ്പിന്നെ ആവേശവും സ്‌റ്റൈലും കാട്ടാന്‍ കാണികള്‍ എന്തുചെയ്യും? വുവുസെലയുടെ ഇരമ്പല്‍ പോലെ ആവേശമാകാന്‍ 'നോയ്‌സ്' റെഡിയായിക്കഴിഞ്ഞു. ഗെയിംസിനെ മുന്നില്‍ക്കണ്ട് പുറത്തിറക്കിയ പ്രത്യേക തലയില്‍ക്കെട്ടാണിത്. തലയില്‍ക്കെട്ടുന്നതിനുപുറമേ കൈയിലോ കഴുത്തിലോ സ്‌കാര്‍ഫ് ആയോ ഇത് ഉപയോഗിക്കാം. നെക്‌സ്‌ബേസ് മാര്‍ക്കറ്റിങ് എന്ന കമ്പനിയാണ് അലങ്കാരപ്പണികളോടുകൂടിയ ഹെഡ്ഗിയറുകള്‍ ഗെയിംസിനുവേണ്ടി പുറത്തിറക്കിയത്.

വെയിലടിക്കാതിരിക്കാന്‍ തലയില്‍ മുഴുവനായി ചുറ്റാനും ട്രാഫിക്കിലൂടെ പോകുമ്പോള്‍ പൊടിയില്‍ നിന്നു രക്ഷനേടാന്‍ മാസ്‌കായും നോയ്‌സ് ഹെഡ്ഗിയര്‍ ഉപയോഗിക്കാം. കൈയില്‍ റിസ്റ്റ് ബാന്‍ഡായും പെണ്‍കുട്ടികള്‍ക്ക് മുടിയില്‍ റിബണ്‍പോലെ കെട്ടാനും ഉപോയിക്കാവുന്ന വസ്തുവാണിത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌റ്റോറുകള്‍, സ്‌പോര്‍ട്‌സ് സ്‌റ്റോറുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം 'നോയ്‌സ്' ലഭ്യമാകും. ആകര്‍ഷകമായ വിവിധ നിറങ്ങളിലും ഡിസൈനിലും ലഭിക്കുന്ന നോയ്‌സിന് 199 രൂപയാണ് വില. ഗെയിംസിന്റെ ഔദ്യോഗിക ഹെഡ്ഗിയര്‍ നിര്‍മാതാക്കളാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നെക്‌സ് ബേസ് മാര്‍ക്കറ്റിങ് കമ്പനി പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/