തിരഞ്ഞെടുപ്പ് സഖ്യത്തില്‍ ഡി.എം.ഡി.കെ. ഏര്‍പ്പെടുന്ന കാര്യം ഇനങ്ങള്‍ തീരുമാനിക്കണം-വിജയകാന്ത്
Posted on: 06 Sep 2010
ചെന്നൈ: ഡി.എം.ഡി.കെ. തിരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടണമോ എന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പാര്‍ട്ടി നേതാവും ചലച്ചിത്ര നടനുമായ വിജയകാന്ത് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.ഡി.കെ. സഖ്യബന്ധത്തിലേര്‍പ്പെടണമോ എന്ന കാര്യം ജനങ്ങളുടെ തീരുമാനത്തിനനുസരിച്ചായിരിക്കും. ''ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചുള്ള രാഷ്ട്രീയ സഖ്യത്തിനായിരിക്കും ഞാന്‍ നേതൃത്വം നല്‍കുക''. ശിവകാശിയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞിരുന്ന ഡി.എം.ഡി.കെ. അടുത്തിടെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ. ഒഴികെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനുള്ള സാധ്യത ആരാഞ്ഞിരുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam