വനനിയമം: വസ്തുതകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി

Posted on: 06 Sep 2010



ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ പ്രത്യേക വനനിയമത്തിലെ 12 (എ) വകുപ്പു പ്രകാരം, ഹൈക്കോടതികളില്‍ ഫയല്‍ചെയ്യുന്ന രണ്ടാമത്തെ അപ്പീലുകളില്‍ കേസിന്റെ നിയമപ്രശ്‌നങ്ങള്‍ക്കുപുറമെ വസ്തുതകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.

സ്വകാര്യവ്യക്തിയുടെ ഭൂമി വനഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍നടപടിയിലാണ് സൂപ്രീംകോടതിയുടെ വിധി. വിലകൊടുത്തു വാങ്ങിയ ഭൂമി വനഭൂമിയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി ഫോറസ്റ്റ് ട്രൈബ്യൂണലിനു നല്‍കിയ കേസ് തള്ളിയിരുന്നു. ഇതിനെതിരെ ജില്ലാകോടതിയില്‍ അപ്പീല്‍ നല്‍കി അനുകൂലവിധി ഉടമസ്ഥന്‍ സമ്പാദിച്ചു. ഇത് ചോദ്യംചെയ്ത് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം രണ്ടാമത്തെ അപ്പീല്‍ പരിഗണിക്കുന്നതിനുമുമ്പ് കണക്കിലെടുക്കേണ്ട നിയമവിഷയങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതാണ്. വസ്തുതകളിലേക്ക് കടക്കാനും പാടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടമസ്ഥന്‍ ഹൈക്കോടതിയില്‍ പ്രാരംഭ തടസ്സവാദം നല്‍കി. എന്നാല്‍ പ്രത്യേക വനനിയമപ്രകാരം രണ്ടാമത്തെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഇതിന്റെ ആവശ്യമില്ലെന്നും നിയമവശങ്ങള്‍ക്കുപുറമെ വസ്തുതാപരമായ വിഷയങ്ങളും പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രാരംഭ തടസ്സവാദവുമായി സുപ്രീംകോടതിയില്‍ ഉടമസ്ഥര്‍ എത്തിയത്. അത് സുപ്രീംകോടതി തള്ളുകയായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/