ഗാസാ ആക്രമണത്തലവന്‍ ഇസ്രായേല്‍ സേനാമേധാവി
Posted on: 06 Sep 2010
ജറുസലേം: കുപ്രസിദ്ധമായ ഗാസ അക്രമണത്തിന് നേതൃത്വം നല്കിയ മേജര്‍ ജനറല്‍ യോവ് ഗാലന്റിനെ ഇസ്രയേല്‍സേനാ മേധാവിയായി നിയമിച്ചു. പശ്ചിമേഷ്യാ സമാധാനത്തിനുവേണ്ടി അനുരഞ്ജനത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഗാലന്റിനെ നിയമിച്ച കാര്യം അറിയിച്ചത്. ഗാസ അതിക്രമങ്ങളുടെ പേരില്‍ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യേണ്ടയാളെ സേനാ മേധാവിയാക്കുന്നതിനെതിരെ മനുഷ്യവകാശസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
ഇസ്രായേല്‍ സേനയില്‍ 33 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗാലന്റ് സതേണ്‍ കമാന്‍ഡിന്റെ തലവനായിരിക്കെയാണ് 2008 ഡിസംബറില്‍ ഗാസയിലെ സൈനിക നടപടി തുടങ്ങിയത്. 2009 ജനവരിവരെ നീണ്ട ആക്രമണങ്ങളില്‍ 1400 പലസ്തീന്‍കാരും 13 ഇസ്രായേലികളുമാണ് മരിച്ചത്.
ഗാസ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും കണ്ടെത്തിയിരുന്നു. യുദ്ധത്തിന്‌നേതൃത്വം നല്കിയ ഗാലന്റിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഈ പരാമര്‍ശങ്ങള്‍ തള്ളിക്കളയുകയാണുണ്ടായത്.
വരുന്ന ഫിബ്രവരിയില്‍ ഇപ്പോഴത്തെ കരസേനാമേധാവി ലഫ്. ജനറല്‍ ഗബി അഷ്‌കനാസി സ്ഥാനമൊഴിയുമ്പോഴാണ് ഗാലന്റ് സ്ഥാനമേല്‍ക്കുക. പുതിയ സേനാമേധാവിയെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുമ്പോള്‍ ഗാലന്റിനുവേണ്ടി പ്രചാരണ ലഘുലേഖകള്‍ ഇറങ്ങിയത് വിവാദമായിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്ന് പിന്നീട് അധികൃതര്‍ വ്യക്തമാക്കി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam