മുംബൈയില്‍ കെട്ടിടവിലയില്‍ റെക്കോഡ്; ചതുരശ്ര അടിക്ക് 1.5 ലക്ഷം
Posted on: 06 Sep 2010
മുംബൈ: ബോറിവ്‌ലി വെസ്റ്റില്‍ റെക്കോഡ് വിലയ്ക്ക് കെട്ടിടം വിറ്റു. ഇവിടെ ഒരു കെട്ടിട സമുച്ചയം ചതുരശ്രയടിക്ക് 1.5 ലക്ഷം രൂപ നിരക്കിലാണ് വിറ്റത്. ഈ സ്ഥലത്തെ വിലയെ അപേക്ഷിച്ച് വന്‍ നിരക്കാണിതെന്നു ഭൂമിയിടപാടുകാര്‍ പറയുന്നു. ഒരു വാതുവെപ്പുകാരന്‍ ആണ് കെട്ടിട സമുച്ചയം വാങ്ങിയത്. മംഗള്‍കുഞ്ച് എന്ന കെട്ടിട സമുച്ചയമാണ് വിറ്റത്. ഈ കെട്ടിട സമുച്ചയത്തിന് ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. അഞ്ചു കെട്ടിടങ്ങളും 100 കടകളും അടങ്ങിയതാണ് സമുച്ചയം. ഈ വില്‍പ്പന ഇവിടത്തെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തെ സ്വാധീനിക്കുകയില്ലെന്ന് ഇടപാടുകാര്‍ അഭിപ്രായപ്പെടുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam