അറസ്റ്റിലായ ബംഗ്ലാദേശിക്ക് 'ഹുജി'യുമായി ബന്ധമെന്ന് പോലീസ്
Posted on: 06 Sep 2010
അഗര്‍ത്തല (ത്രിപുര): അതിര്‍ത്തി രക്ഷാസേനയുടെ പിടിയിലായ ബംഗ്ലാദേശ് സ്വദേശിക്ക് പാകിസ്താനിലെ ഭീകര സംഘടനയായ ഹര്‍ക്കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്‌ലാമി (ഹുജി)യുമായി അടുത്ത ബന്ധമുണ്ടെന്ന് ത്രിപുര പോലീസ് വെളിപ്പെടുത്തി. ബംഗ്ലാദേശിലെ കോട്‌ലിപറ സ്വദേശി നയീം അഹമ്മദ് മമൂനെ (22) സപ്തംബര്‍ രണ്ടിനാണ് അതിര്‍ത്തി രക്ഷാസേന പിടികൂടിയത്.
ത്രിപുര പോലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും സംയുക്ത സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 'ഹുജി'യുമായുള്ള ബന്ധം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. -പോലീസ് പറഞ്ഞു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് അഗര്‍ത്തലയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam