കുപ്പിവെള്ളത്തില്‍ ചിലന്തി
Posted on: 06 Sep 2010
തിരുവനന്തപുരം: തീവണ്ടിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചിലന്തി. സായി സ്‌പോര്‍ട്‌സ് ട്രെയിനിങ് കോച്ച് എസ്.കെ.പിള്ളയ്ക്കാണ് കേരള എക്സ്പ്രസ്സില്‍ നിന്ന് ചിലന്തിയുള്ള കുപ്പിവെള്ളം കിട്ടിയത്. കൊല്ലം സ്റ്റേഷനില്‍ വെച്ചാണ് സംഭവം. റെയില്‍വേ കാറ്ററിങ് സര്‍വീസിന്റെ വില്പനക്കാരനില്‍ നിന്നാണ് വാങ്ങിയത്.
കുപ്പി പൊട്ടിക്കുന്നതിനു മുന്‍പുതന്നെ ചിലന്തി കിടക്കുന്നതു കണ്ട് വില്പനക്കാരനെ തിരിച്ചുവിളിച്ചെങ്കിലും ഇയാള്‍ വണ്ടിയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നെന്ന് എസ്.കെ. പിള്ള പറയുന്നു. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇദ്ദേഹം. റെയില്‍വേ അധികൃതര്‍ക്കും ഉപഭോക്തൃകോടതിയിലും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് എസ്.കെ. പിള്ള.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam