പണിമുടക്ക് വിജയിപ്പിക്കണം -സി.ഐ.ടി.യു.

Posted on: 06 Sep 2010



തിരുവനന്തപുരം: വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സപ്തംബര്‍ ഏഴിന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

രണ്ടുലക്ഷം രൂപയില്‍ത്താഴെ പ്രതിവര്‍ഷം വരുമാനമുള്ളവര്‍ക്കുമാത്രം റേഷന്‍ നല്‍കിയാല്‍ മതിയെന്ന സുപ്രീംകോടതിവിധി കേരളം ഉള്‍പ്പെടെയുള്ള എല്ലാസംസ്ഥാനങ്ങളിലെയും ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കും റേഷന്‍ നിഷേധിക്കുന്നതാണ്. വിധിയുടെ മറ്റൊരു പ്രത്യാഘാതം നിലവിലുള്ള പരിമിതമായ പൊതുവിതരണ ശൃംഖലതന്നെ തകര്‍ക്കപ്പെടുമെന്നതാണ്. കേരളത്തില്‍ 14000 റേഷന്‍ കടകളാണുള്ളത്. എ.പി.എല്‍. കാര്‍ഡുകള്‍ക്കെല്ലാം റേഷന്‍ നിഷേധിക്കുകവഴി ഈ കടകളില്‍ ഭൂരിപക്ഷവും അടച്ചുപൂട്ടേണ്ടിവരുമെന്നും കെ. രവീന്ദ്രനാഥ് ആരോപിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/