ഗ്രാമീണ്‍ബാങ്ക് നിക്ഷേപ പലിശനിരക്ക് ഉയര്‍ത്തി
Posted on: 03 Sep 2010
കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് 46 ദിവസം മുതല്‍ 400 ദിവസം വരെ കാലാവധിക്കുള്ള വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.5 ശതമാനം വരെ ഉയര്‍ത്തി. ഇതനുസരിച്ച് 400 ദിവസം കാലാവധിയുള്ള ധനവര്‍ഷ നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനവും 91 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനവും 300 മുതല്‍ 364 ദിവസം വരെയുള്ളവയ്ക്ക്6.75 ശതമാനവും പലിശ ലഭിക്കും. ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷംവരെ 7.25 ശതമാനവും അഞ്ച് വര്‍ഷത്തിനുമേല്‍ 7.75 ശതമാനവുമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിരക്കില്‍ നിന്നും ഒരു ശതമാനം അധികം ലഭിക്കും. പുതിയ നിരക്ക് സപ്തംബര്‍ രണ്ടിന് നിലവില്‍ വന്നതായി ചെയര്‍മാന്‍ വി.കെ.സൈഗാള്‍ അറിയിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam