രാഹുല്‍ മാതൃക കാട്ടി

Posted on: 03 Sep 2010





ന്യൂഡല്‍ഹി: എ.ഐ.സി.സി. ആസ്ഥാനത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകളും മറ്റും സ്വയം എടുത്തുമാറ്റി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി മറ്റു നേതാക്കള്‍ക്ക് മാതൃക കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സോണിയാഗാന്ധിയെ നിര്‍ദേശിച്ചുള്ള പത്രിക സമര്‍പ്പിക്കുന്ന ചടങ്ങിലാണ് സംഭവം.

എ.ഐ.സി.സി. ആസ്ഥാനത്തെ മാധ്യമ സമ്മേളനങ്ങളും മറ്റും നടക്കുന്ന മുറിയില്‍ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ ഓസ്‌കാര്‍ഫെര്‍ണാണ്ടസിന് മുമ്പാകെയാണ് പത്രികസമര്‍പ്പണം നടന്നത്. പത്രിക സമര്‍പ്പിച്ചശേഷം ഹാളില്‍ അവിടവിടെ കിടക്കുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകളും മറ്റും കണ്ട രാഹുല്‍ സ്വയം അവ എടുത്തുമാറ്റുകയായിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/