തദ്ദേശ തിരഞ്ഞെടുപ്പ്: പകുതി സീറ്റ് നാല്‌പതില്‍ താഴെയുള്ളവര്‍ക്കെന്ന് കോണ്‍ഗ്രസ്

Posted on: 03 Sep 2010



ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പകുതി സീറ്റുകള്‍ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്‍കും. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ഉയര്‍ത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കാര്യമായ പ്രാതിനിധ്യം നല്‍കണമെന്ന് രാഹുല്‍ഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച സോണിയയുടെ വസതിയില്‍വെച്ച് സംസ്ഥാന നേതാക്കള്‍ രാഹുലിനെ കണ്ടു.

അവിടെവെച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കാര്യമായ പ്രാതിനിധ്യം നല്‍കുന്ന കാര്യം രാഹുല്‍ രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാഹുലിന്റെ ആവശ്യം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതായി ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തോളം സീറ്റുകള്‍ യുവാക്കള്‍ക്ക് നല്‍കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/