ശബരിമല ദേവപ്രശ്‌ന കേസ്: അന്വേഷണത്തിന് 2 മാസം കൂടി നല്കി

Posted on: 03 Sep 2010



കൊച്ചി: ശബരിമല ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് രണ്ടുമാസം കൂടി അനുവദിച്ചു.
ഈ കേസിലെ അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്കിയിരുന്നു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് വി. രാംകുമാര്‍ സമയം നീട്ടി നല്കിയത്.
ചലച്ചിത്ര നടി ജയമാല ശബരിമല സന്നിധാനത്തെത്തിയെന്നും അയ്യപ്പ വിഗ്രഹം സ്​പര്‍ശിച്ചെന്നും മറ്റുമുള്ള വിവാദങ്ങളെത്തുടര്‍ന്നാണ് ശബരിമല ദേവപ്രശ്‌നം സംബന്ധിച്ച് ഗൂഢാലോചനയ്ക്ക് കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേവപ്രശ്‌നം നടത്തിയ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരും ബാംഗ്ലൂര്‍ സ്വദേശി രഘുപതിയും നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ നിര്‍ദേശം. പേരെടുക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചന നടത്തിയെന്ന കേസാണ് കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/