ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട
Posted on: 03 Sep 2010
ചെന്നൈ: ദുബായില്‍നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 536 സ്വര്‍ണനാണയങ്ങളുമായി യുവാവ് ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി. 76.54 ലക്ഷം രൂപ വിലവരുന്ന 4.28 കിലോ സ്വര്‍ണനാണയങ്ങളുമായി പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി സെയ്ദ് ഫാറൂക്ക് (40) ആണ് അറസ്റ്റിലായതെന്ന് എയര്‍പോര്‍ട്ട് കസ്റ്റംസ് കമ്മീഷണര്‍ ആര്‍. പെരിയസ്വാമി പത്രസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത കാലത്ത് ചെന്നൈ വിമാനത്താവളത്തില്‍ നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്ന് അദ്ദേഹം പറഞ്ഞു.