എസ്.ബി.ടി. പ്രവാസിപലിശനിരക്കുകള്‍ പരിഷ്‌കരിച്ചു

Posted on: 03 Sep 2010



തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പ്രവാസി കാലാവധി നിക്ഷേപങ്ങള്‍ക്ക് സപ്തംബര്‍ മുതല്‍ പരിഷ്‌കരിച്ച പലിശനിരക്കുകള്‍ നിലവില്‍വന്നു. ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷികപലിശ 2.59 ശതമാനം (നിലവില്‍ 2.79 ശതമാനം), രണ്ടുമുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെവരെ 2.42 ശതമാനം (നിലവില്‍ 2.49 ശതമാനം), മൂന്നുവര്‍ഷവും അതിനുമേല്‍ അഞ്ചുവര്‍ഷം വരെ 2.70 ശതമാനം (നിലവില്‍ 2.82 ശതമാനം) എന്നിങ്ങനെയായിരിക്കും.

അമേരിക്കന്‍ ഡോളറിലുള്ള എഫ്.സി.എന്‍.ആര്‍. നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷിക പലിശനിരക്ക് 1.84 ശതമാനം, രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തില്‍താഴെ വരെ 1.67 ശതമാനം, മൂന്നുവര്‍ഷം മുതല്‍ നാലു വര്‍ഷത്തില്‍ താഴെവരെ 1.95 ശതമാനം, നാലുവര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെവരെ 2.27 ശതമാനം, അഞ്ചു വര്‍ഷത്തിന് 2.57 ശതമാനം എന്നിങ്ങനെയായിരിക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/