കുട്ടികള്‍ക്ക് ആവേശമായി ഷേര സ്‌കൂളിലെത്തി

Posted on: 02 Sep 2010



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന 2010 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നം ഷേര നഗരത്തില്‍ നിറ സാന്നിധ്യമാവുന്നു. ഡി.പി.എസ്. വസന്ത് വിഹാര്‍ സ്‌കൂളില്‍ നടത്തിയ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന് ഷേരയെത്തിയത് കുട്ടികളില്‍ ആവേശം നിറച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഡി.ആര്‍. സെയ്‌നി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ഷേര വസന്ത് വിഹാര്‍ സ്‌കൂളിനും ഭാഗ്യം കൊണ്ടുവന്നു. വസന്ത് വിഹാര്‍ സ്‌കൂളാണ് ടൂര്‍ണമെന്റില്‍ ജയിച്ചത്.




Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/