വിഭാഗീയത: തെറ്റുതിരുത്തല്‍ചര്‍ച്ചയില്‍ കുമ്പസാരം
Posted on: 02 Sep 2010
തിരുവനന്തപുരം: വിഭാഗീയതയുടെ പേരില്‍ സി.പി.എം. സംസ്ഥാനസമിതിയില്‍ കുമ്പസാരം. സി.പി.എം. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ക്രോഡീകരിച്ച് സംസ്ഥാനസമിതിയില്‍ അവതരിപ്പിച്ച തെറ്റുതിരുത്തല്‍ രേഖയിലാണ് സംസ്ഥാനസമിതി അംഗങ്ങള്‍ തങ്ങളുടെ വീഴ്ചകള്‍ ഏറ്റുപറഞ്ഞിരിക്കുന്നത്. ഓരോ സംസ്ഥാനസമിതി അംഗവും തങ്ങളുടെ പ്രവര്‍ത്തനത്തിലെ ന്യൂനതകളും വീഴ്ചകളും വിലയിരുത്തുന്ന കുറിപ്പുകളും രേഖയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കുറിപ്പുകളിലാണ് വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഭാഗഭക്കായെന്നും ഭാവിയില്‍ അത് തിരുത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ആരംഭിച്ച സംസ്ഥാനസമിതിയില്‍ തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചു. വ്യാഴാഴ്ചയും ചര്‍ച്ച തുടരും.
തെറ്റുതിരുത്തല്‍ രേഖയുടെ ചര്‍ച്ച പൂര്‍ത്തീകരിച്ചതിനുശേഷം സംസ്ഥാനസമിതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ച് ചര്‍ച്ച നടത്തും.
യോഗത്തില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പങ്കെടുക്കുന്നുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam