രാജ്യത്തെ ആദ്യ ദേശീയ മൃഗാരോഗ്യ ഇന്‍സ്റ്റിറ്റിയൂട്ട് യു.പി.യില്‍
Posted on: 02 Sep 2010
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ദേശീയ മൃഗാരോഗ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപനം പ്രവര്‍ത്തനക്ഷമമാകുന്നതോടെ കന്നുകാലികളുടെ ആരോഗ്യസംരക്ഷണ ചരിത്രത്തില്‍ പുതിയൊരു അധ്യായം തുടങ്ങുകയാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. മൃഗങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കാനും സ്ഥാപനം പ്രവര്‍ത്തിക്കും.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam