സുരക്ഷായോഗം 6-ന്: ആഭ്യന്തര സെക്രട്ടറി പങ്കെടുക്കും
Posted on: 02 Sep 2010
ന്യൂഡല്‍ഹി: കേരളത്തിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച ഉന്നതതല യോഗം സപ്തംബര്‍ ആറിന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പങ്കെടുക്കും. കേരളത്തിലെ നിലവിലുള്ള സുരക്ഷാസാഹചര്യങ്ങള്‍, പോലീസ് നവീകരണം എന്നിവ ചര്‍ച്ചാവിഷയമാകും.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam