സുബോധ് റോയിയെ സി.പി.എം. പുറത്താക്കി
Posted on: 02 Sep 2010
ന്യൂഡല്‍ഹി: ബിഹാറില്‍നിന്നുള്ള സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം സുബോധ് റോയിയെ പാര്‍ട്ടി പുറത്താക്കി. താന്‍ ജനതാദള്‍ യു.വില്‍ ചേര്‍ന്നതായി സുബോധ് റോയി അറിയിച്ചിട്ടുണ്ട്. ഗുരുതരമായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരിലാണ് പൊളിറ്റ് ബ്യൂറോ റോയിയെ പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും നീക്കിയിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam