39 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് മാറ്റം

Posted on: 30 Jul 2010



നവിമുംബൈ: നവിമുംബൈ പോലീസ് കമ്മീഷണറായി അഹ്മദ് ജാവേദ് നിയമിതനായി. അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറലായിരുന്നു അദ്ദേഹം. പകരം പുണെ പോലീസ് കമ്മീഷണറായിരുന്ന സത്യപാല്‍സിങിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്. പുണെ പോലീസ് കമ്മീഷണറായി മീരാ ബോര്‍വാന്‍കറെ നിയമിച്ചു. ഇവര്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷല്‍ ഇന്‍സ്​പക്ടര്‍ ജനറല്‍ (ജയില്‍) സ്ഥാനത്തേക്ക് ജോയന്റ് പോലീസ് കമ്മീഷണര്‍ സഞ്ജയ് ബ്വര്‍വെ നിയമിതനായിട്ടുണ്ട്.
നാഗ്പുര്‍ പോലീസ് കമ്മീഷണറായി എ.കെ. ധനഞ്ജയ് നിയമിതനായി. നാഗ്പുര്‍ കമ്മീഷണറായിരുന്ന പ്രവീണ്‍ ദീക്ഷിത്തിനെ മന്ത്രാലയത്തില്‍ സെക്രട്ടറി(ആഭ്യന്തരം) ആക്കി. ഈ സ്ഥാനത്തുള്ള വി.കെ.ജയിനിനെ മഹാരാഷ്ട്ര സ്റ്റേറ്റ് സെക്യൂരിറ്റി കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറാക്കി.

നവിമുംബൈ പോലീസ് കമ്മീഷണറായിരുന്ന ജി.ഡി.പോളിനെ സ്‌പെഷല്‍ ഇന്‍സ്​പക്ടര്‍ ജനറല്‍ (ക്രമസമാധാനം) ആയി നിയമിച്ചു.
ഫോഴ്‌സ് വണ്‍ മേധാവി സദാനന്ദ് ഭാത്തെയ്ക്ക് സ്‌പെഷല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പദവി നല്‍കി. സ്‌പെഷല്‍ ഇന്‍സ്​പക്ടര്‍ ജനറല്‍ (സ്റ്റേറ്റ് ഇന്റലിജന്‍സ്) കെ.എല്‍.പ്രസാദിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്ക് നല്‍കിയിട്ടുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/