കെട്ടിടം തകര്‍ന്ന് കുട്ടി മരിച്ചു നാലുപേര്‍ക്ക് പരിക്കേറ്റു
Posted on: 30 Jul 2010
മുംബൈ: കുര്‍ളയില്‍ കെട്ടിടം തകര്‍ന്ന് ഒരു കുട്ടി മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഖുറേഷ് നഗറിലെ റഫിഖ് എസ്റ്റേറ്റ് എന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. ആറു വയസ്സുകാരന്‍ ഷാഹിദ്ഖാനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
രാത്രി പത്തോടെയാണ് കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. ഇതോടെ താമസക്കാരെല്ലാം താഴേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടതെന്നും ഭയപ്പെട്ട് താഴേക്ക് ഓടിപ്പോവുകയായിരുന്നുവെന്നും പരിക്കേറ്റ് സയണ്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ള അര്‍സീന്‍ഖാന (21) പറഞ്ഞു
ശബ്ദംകേട്ട് താഴേക്ക് ഓടിയ തന്റെ ദേഹത്ത് ജനലിന്റെഗ്രില്‍ മറിഞ്ഞുവീഴുകയായിരുന്നുവെന്ന് സയണ്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ള ഫര്‍സാനമാണ്ടിയ പറഞ്ഞു. ഇവരുടെ ശരീരത്തിന്റെ ഇടതുവശം തളര്‍ന്നുപോയിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഷാഹിദ് ആസ്പത്രിയില്‍വെച്ചാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു അഗ്‌നിശമന ജീവനക്കാരനും പരിക്കേറ്റു. അര്‍ധരാത്രിയോടെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam