എട്ടു മക്കളെ കൊന്ന അമ്മ അറസ്റ്റില്‍

Posted on: 30 Jul 2010



പാരിസ്: എട്ട് ചോരക്കുഞ്ഞുങ്ങളെ കൊന്ന് മൃതദേഹങ്ങള്‍ ഒളിപ്പിച്ച അമ്മ ഫ്രാന്‍സില്‍ അറസ്റ്റിലായി. കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്നു തീരുമാനിച്ചതുകൊണ്ടും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടുമാണ് സ്വന്തം കുഞ്ഞുങ്ങളെ പ്രസവിച്ചയുടന്‍ കൊന്നതെന്ന് 47കാരിയായ ഡൊമിനിക് കൊട്രെസ് പോലീസിനോട് സമ്മതിച്ചു.
വടക്കന്‍ ഫ്രാന്‍സിലെ ലിലെയില്‍ 1989നും 2007നും ഇടയിലാണ് ഇവര്‍ എട്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ജനിച്ച ഉടന്‍ എല്ലാവരെയും ഉപേക്ഷിക്കുകയായിരുന്നെന്നും ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ അതേക്കുറിച്ച് അറിയില്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു. രണ്ട് മുതിര്‍ന്ന മക്കളും പേരക്കുട്ടികളും ഇവര്‍ക്കുണ്ട്. തടിച്ച ശരീരപ്രകൃതിയുള്ള ഭാര്യ പിന്നിട് ഗര്‍ഭിണിയായ വിവരമോ പ്രസവിച്ച വിവരമോ ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വീടിനടുത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/