പാകിസ്താനോടുള്ള നിലപാട് കാമറോണ്‍ മയപ്പെടുത്തി
Posted on: 30 Jul 2010
ന്യൂഡല്‍ഹി: മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയയ്ക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ശക്തമായി ആവശ്യപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യാഴാഴ്ച നിലപാട് മയപ്പെടുത്തി.
ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ബ്രിട്ടന്‍ പാക് സര്‍ക്കാറിനെ പ്രോത്സാഹിപ്പിക്കും എന്നാണ് കാമറോണ്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ പറഞ്ഞത്. ഇന്ത്യയുമായി സുരക്ഷാകാര്യങ്ങളില്‍ പങ്കാളിത്തം ഉണ്ടാക്കുന്ന തങ്ങള്‍ പാകിസ്താനുമായും ഇക്കാര്യത്തില്‍ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനെ കടുത്ത ഭാഷയില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചതിനെക്കുറിച്ച് ബ്രിട്ടീഷ് പത്രലേഖകരാണ് പത്രസമ്മേളനത്തില്‍ ചോദ്യമുന്നയിച്ചത്. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അടുത്തയാഴ്ച ബ്രിട്ടനിലെത്തുന്നുണ്ട്.
ഭീകരപ്രവര്‍ത്തനം ഇന്ന് ഒരു ഭീഷണിയല്ലെന്ന് കാമറോണ്‍ ചൂണ്ടിക്കാട്ടി. മുംബൈയും ലണ്ടനുമെല്ലാം അതിന്റെ ഫലങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പാകിസ്താന്‍ നടപടികളെടുത്തിട്ടുണ്ട്. എന്നാല്‍ അത് ഇനിയും തുടരണമെന്നതാണ് ബ്രിട്ടന്റെ ആവശ്യം -കാമറോണ്‍ പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam