കാപ്പിക്കര്‍ഷകര്‍ക്കുള്ള കടാശ്വാസം: 20.57 കോടി രൂപ അനുവദിച്ചു
Posted on: 30 Jul 2010
ബാംഗ്ലൂര്‍: കാപ്പിക്കര്‍ഷകര്‍ക്കുള്ള കടാശ്വാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 20.57 കോടി രൂപ അനുവദിച്ചു. ചെറുകിട കാപ്പിക്കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതിയുടെ ഭാഗമായാണിത്.
കാപ്പിക്കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് കര്‍ഷകരുടെ വായ്പയില്‍ 75ശതമാനം എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ 50ശതമാനം ബാധ്യത കേന്ദ്രസര്‍ക്കാറും 25ശതമാനം ബാങ്കുകളും വഹിക്കണം. വായ്പയുടെ 25ശതമാനം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ കര്‍ഷകര്‍ തിരിച്ചടയ്ക്കണം. ഇതേത്തുടര്‍ന്ന് വായ്പയുടെ 25ശതമാനം വഹിക്കാന്‍ കഴിയില്ലെന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തുക ബാങ്കുകള്‍ക്ക് നല്‍കിയത്.
കടാശ്വാസ പദ്ധതിയിലൂടെ സംസ്ഥാനത്തെ 41,562 കാപ്പിക്കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും. 2002ന് മുമ്പ് വായ്പയെടുത്തവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam