സര്‍ക്കാറിനെതിരെ വിമര്‍ശനം മഅദനിയുടെ മുന്‍കൂര്‍ ജാമ്യം: വാദം ആഗസ്ത് മൂന്നിലേക്ക് മാറ്റി
Posted on: 30 Jul 2010
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ 31-ാം പ്രതിയായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വാദം കര്‍ണാടക ഹൈക്കോടതി ആഗസ്ത് മൂന്നിലേക്ക് മാറ്റി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എച്ച്.എസ്. ചന്ദ്രമൗലി അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് എന്‍.ആനന്ദ് വാദം അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
മഅദനിക്ക് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ വൈകുന്നതില്‍ ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചു. തീവ്രവാദ കേസുകളില്‍ മറുപടി സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ജൂലായ് 22ന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വാദം വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെടുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പ്രകടമാക്കുന്നതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
മഅദനിക്ക്‌വേണ്ടി അഡ്വ. പി.ഉസ്മാന്‍ ഹാജരായി. അതിനിടെ മഅദനിയുടെ അറസ്റ്റ്‌വാറന്റിന്റെ കാലാവധിയും ആഗസ്ത് മൂന്നിന് അവസാനിക്കും.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam