ടീകോം: രണ്ടുതരത്തില്‍ എ.ജി. കത്തുനല്‍കിയില്ല
Posted on: 30 Jul 2010
കൊച്ചി: ടീകോം കമ്പനി സര്‍ക്കാരിന് അയച്ചിരുന്ന കത്തിന് മറുപടി നല്‍കുന്നതിനായി രണ്ട് തരത്തിലുള്ള കത്തുകള്‍ തയ്യാറാക്കി സര്‍ക്കാരിന് അഡ്വക്കെറ്റ് ജനറല്‍ (എ.ജി.) നല്‍കിയിരുന്നില്ല.
ടീകോം സംബന്ധിച്ച് ഇക്കഴിഞ്ഞ ഫിബ്രവരിയിലാണ് സര്‍ക്കാരിന് അഡ്വക്കെറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ ടീകോമിന് അയക്കേണ്ട കത്ത് എങ്ങനെ വേണമെന്ന് സര്‍ക്കാര്‍ അഡ്വക്കെറ്റ് ജനറലിനോട് ചോദിച്ചിരുന്നു. അതിന് അദ്ദേഹം കരട് തയ്യാറാക്കി നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് നീലാ ഗംഗാധരന്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ടീകോമിന്റെ മറുപടി കിട്ടിയശേഷം എന്ത് ഭാവി നടപടി സ്വീകരിക്കണമെന്നും അഡ്വക്കെറ്റ് ജനറലിന്റെ ഉപദേശം സര്‍ക്കാര്‍ തേടിയിരുന്നു. അതിനുള്ള മറുപടി ഇക്കഴിഞ്ഞ ജൂണില്‍ അഡ്വക്കെറ്റ് ജനറല്‍ തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
അല്ലാതെ, രണ്ട് തരത്തിലുള്ള കത്തുകള്‍ എ.ജി. തയ്യാറാക്കി നല്‍കിയെന്ന ജൂലായ് 29ലെ റിപ്പോര്‍ട്ട് വസ്തുതാപരമായി ശരിയല്ലെന്ന് എ.ജി. ഓഫീസ് അറിയിച്ചു
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam