ഇസ്രായേല്‍-പലസ്തീന്‍ ചര്‍ച്ചയ്ക്ക് അറബ് ലീഗ് പിന്തുണ
Posted on: 30 Jul 2010
കയ്‌റോ: പലസ്തീനും ഇസ്രായേലും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തുന്നതിന് അറബ് രാജ്യസഭയുടെ പിന്തുണ. എന്നാല്‍ ചര്‍ച്ചയുടെ സമയം തീരുമാനിക്കാനുള്ള അധികാരം പലസ്തീനിനാണെന്ന് സമ്മേളനം വ്യക്തമാക്കി. പലസ്തീന്‍ അതോറിറ്റിയുമായി നേരിട്ട് തുറന്ന ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിട്ടുണ്ട്. 2008-ല്‍ നിര്‍ത്തിവെച്ച സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമുദ് അബാസിനുമേല്‍ യു.എസ്. സമ്മര്‍ദമുണ്ടായിരുന്നു.
എന്നാല്‍ ഇസ്രായേല്‍ കുടിയേറ്റം നിര്‍ത്താതെ ചര്‍ച്ചയില്ലെന്നാണ് പലസ്തീന്‍ നിലപാട്. 13 അറബ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. മഹ്മൂദ് അാസും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അറബ് ലീഗ് തീരുമാനം സമാധാന ചര്‍ച്ച ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കാന്‍ വഴിയൊരുക്കുമെന്ന് കരുതുന്നു. രാമള്ളയില്‍ മടങ്ങിയെത്തുന്ന മഹമൂദ് അബാസ് ഇതുസംബന്ധിച്ച് വിവിധ പലസ്തീന്‍ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയേക്കും.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam