ബാബ്‌ലി അണക്കെട്ട്: ആന്ധ്ര - മഹാരാഷ്ട്ര മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു

Posted on: 30 Jul 2010


സി.ജി. ചന്ദ്രമോഹന്‍



ഹൈദരാബാദ്: വിവാദമായ ബാബ്‌ലി അണക്കെട്ട് സംബന്ധിച്ച് ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചര്‍ച്ച നടത്തും. ആഗസ്ത് രണ്ടിനാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആന്ധ്രമുഖ്യമന്ത്രി കെ. റോസയ്യയും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും അനുരഞ്ജന ചര്‍ച്ച നടത്തുക.

ബാബ്‌ലിക്ക് പുറമെ ഗോദാവരി നദിയില്‍ മഹാരാഷ്ട്ര പണിതുകൊണ്ടിരിക്കുന്ന 12 ചെറുകിട പദ്ധതികളും ചര്‍ച്ചാ വിഷയമാകും.
ബാബ്‌ലി അണക്കെട്ട് നിര്‍മാണത്തിനെതിരെ തെലുങ്കുദേശം പാര്‍ട്ടി നേതാവും മുന്‍ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത് വന്നിരുന്നു. തെലുങ്കുദേശം പാര്‍ട്ടി പ്രശ്‌നം രാഷ്ട്രീയ ആയുധമാക്കിയതിനെത്തുടര്‍ന്ന് ആന്ധ്രയില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു.



Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/