കോമണ്‍വെല്‍ത്ത് ഗെയിംസിന് കാമറോണിന്റെ ആശംസ

Posted on: 30 Jul 2010





ന്യൂഡല്‍ഹി: മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനും സംഘത്തിനും സ്റ്റേഡിയം ഏറെ ഇഷ്ടപ്പെട്ടു. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം എന്ന് അഭിപ്രായപ്പെട്ട കാമറോണ്‍, കായിക മന്ത്രി ഡോ. എം.എസ്.ഗില്ലിനെയും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി അധ്യക്ഷന്‍ സുരേഷ്‌കല്‍മാഡിയെയും അഭിനന്ദിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന് അദ്ദേഹം ആശംസ നേര്‍ന്നു.

കാമറോണും സംഘവും മാനസിക വളര്‍ച്ചക്കുറവുള്ള കുട്ടികളുമായി കളികളില്‍ ഏര്‍പ്പെടുമ്പോള്‍, കപില്‍ദേവ്, ബിഷന്‍സിങ്‌ബേഡി, മില്‍ഖാസിങ്, പി.ടി.ഉഷ, രമേഷ്‌കൃഷ്ണന്‍ തുടങ്ങി കായികരംഗത്തെ പ്രതിഭകള്‍ അതില്‍ പങ്കാളികളായി. 'ഇന്റര്‍ നാഷണല്‍ ഇന്‍സ്​പിറേഷന്‍' പരിപാടി പ്രകാരമാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
വിദേശമന്ത്രി വില്യംഹേഗ്, സാംസ്‌കാരിക- കായിക മന്ത്രി ജെറെമിഹണ്ട് എന്നിവരും ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് പ്രതിനിധിസംഘവും കാമറോണിനൊപ്പമുണ്ടായിരുന്നു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/