വ്യാജ ലോട്ടറി: മന്ത്രി ഐസക്കിനെ പ്രോസിക്യൂട്ട് ചെയ്യണം-പി.ടി. തോമസ്

Posted on: 30 Jul 2010



ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളുടെ പേരില്‍ കേരളത്തില്‍ വ്യാജ ലോട്ടറി അടിച്ചിറക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന ധനമന്ത്രി തോമസ് ഐസക്കിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പി.ടി. തോമസ് എം.പി പറഞ്ഞു. സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകളുടെ പേരില്‍ അവരറിയാതെ 67 കോടി രൂപയുടെ വ്യാജ ലോട്ടറിയാണ് മേഘാ ഡിസ്ട്രിബ്യൂട്ടര്‍ എന്ന സ്ഥാപനം വഴി കേരളത്തില്‍ വില്‍ക്കുന്നത്.

കേരളത്തില്‍ പ്രതിവര്‍ഷം നടക്കുന്ന 14,000 കോടി രൂപയുടെ വ്യാജ ലോട്ടറിയെ സംബന്ധിച്ച് അറിവില്ലെന്നും അപ്രകാരം നടക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് കേരള സര്‍ക്കാറാണെന്നും സിക്കിം സര്‍ക്കാര്‍ പറയുന്നു.

പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മേഘാ ലോട്ടറി ഓഫീസ് മാത്രം റെയ്ഡ് ചെയ്താല്‍ എല്ലാ വ്യാജ ലോട്ടറിയും അവസാനിപ്പിക്കാം. ഇതിന് തോമസ് ഐസക്കിനെ വെല്ലുവിളിക്കുന്നു-പി.ടി. തോമസ് പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/