ഫാക്ടിലെ ഉത്‌പാദനം കൂട്ടും

Posted on: 30 Jul 2010



ന്യൂഡല്‍ഹി: ഫാക്ടിന്റെ ഉത്പാദന ശേഷി കൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2010-11-ല്‍ എട്ടുലക്ഷം ടണ്‍ ഫാക്ടംഫോസും 2.25 ലക്ഷം ടണ്‍ അമോണിയം സള്‍ഫേറ്റും ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്ന് കേന്ദ്ര രാസവള സഹമന്ത്രി ശ്രീകാന്ത് ജന അറിയിച്ചു. പി.ടി.തോമസിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2009-ല്‍ 7.53 ലക്ഷം ടണ്‍ ഫാക്ടംഫോസും 1.79 ലക്ഷം ടണ്‍ അമോണിയം സള്‍ഫേറ്റുമാണ് ഉത്പാദിപ്പിച്ചിരുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഫാക്ടംഫോസിന്റെ ക്ഷാമം നേരിടുന്നില്ല. 2010 ജൂണില്‍ 24,000 ടണ്‍ ഫാക്ടം ഫോസ് വിതരണം ചെയ്യാന്‍ പരിപാടിയിട്ടതില്‍ 23,318 ടണ്‍വിതരണം ചെയ്തു- അദ്ദേഹം പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/