ശബരി പാത: സംസ്ഥാനം വേണ്ട ഭൂമി നല്‍കുന്നില്ലെന്ന് കേന്ദ്രം

Posted on: 30 Jul 2010



ന്യൂഡല്‍ഹി: അങ്കമാലി-അഴുത ശബരിപാതയ്ക്കായി 517 ഹെക്ടര്‍ ഭൂമി ആവശ്യമുള്ളതില്‍ കേരളം റെയില്‍വേയ്ക്ക് കൈമാറിയത് 7.83 ഹെക്ടര്‍ ഭൂമി മാത്രമാണെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ ലോക്‌സഭയെ അറിയിച്ചു. ജോസ് കെ. മാണി, കെ.സി.വേണുഗോപാല്‍ എന്നിവരുടെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഈ പദ്ധതിക്ക് തൊടുപുഴയിലൂടെയും എരുമേലിയിലൂടെയും സാധ്യതാ റൂട്ടുകള്‍ കേരളസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാതകളില്‍ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ നടപ്പാക്കാമെന്നാണ് സര്‍ക്കാറിന് ലഭിച്ച നിര്‍ദേശം. സര്‍ക്കാറിന്റെ അവസാന തീരുമാനംഅറിഞ്ഞതിനുശേഷം തുടര്‍തീരുമാനം കൈക്കൊള്ളും- അദ്ദേഹം അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/