വിദേശികളുടെ പ്രവര്‍ത്തനം പരിശോധിക്കും
Posted on: 30 Jul 2010
ന്യൂഡല്‍ഹി:ഇന്ത്യയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ള വിദേശികളുടെ പ്രവര്‍ത്തനങ്ങളും യാത്രാപരിപാടികളും പരിശോധിക്കാനുള്ള സംവിധാനമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. പി. കരുണാകരന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്. 180 ദിവസത്തിലേറെ ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ അവരുടെ വിസയും ബന്ധപ്പെട്ട രേഖകളും രജിസ്റ്റര്‍ ചെയ്യണം. പാകിസ്താനില്‍ നിന്നുവരുന്നവര്‍ 14 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. 2008-ല്‍ 52,82,603 വിദേശികള്‍ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.