വി.ഐ.പി.കളുടെ പരാതി; അര്‍ബുദരോഗികള്‍ക്കുള്ള ട്രെയിന്‍ ക്വാട്ട വെട്ടിക്കുറയ്ക്കുന്നു

Posted on: 30 Jul 2010



ന്യൂഡല്‍ഹി: അര്‍ബുദ രോഗികള്‍ക്ക് തീവണ്ടിയാത്രയ്ക്ക് നല്‍കുന്ന എമര്‍ജന്‍സി ക്വാട്ട വി.ഐ.പി.കളുടെ പരാതിയെത്തുടര്‍ന്ന് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രറെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. എമര്‍ജന്‍സി ക്വാട്ട മുഴുവനായും രോഗികള്‍ക്ക് നല്‍കേണ്ടിവരുന്നതിനാല്‍ വി.ഐ.പി.കളുടെ യാത്രാസൗകര്യം കുറയുന്നുവെന്ന് വിവിധ മേഖലകളില്‍ നിന്ന് റെയില്‍വേക്ക് പരാതിലഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ ലോക്‌സഭയെ അറിയിച്ചു. തിരക്കുള്ള കാലങ്ങളില്‍ വി.ഐ.പി.ക്വാട്ട മുഴുവനായും അര്‍ബുദരോഗികള്‍ക്ക് നല്‍കുന്നു എന്നതാണ് പ്രധാനപ്രശ്‌നമെന്നും അദ്ദേഹം രേഖാമൂലമുള്ള മറുപടിയില്‍ അറിയിച്ചു.

കാന്‍സര്‍ രോഗികള്‍ക്ക് സ്ലീപ്പര്‍ ക്ലാസ്, തേര്‍ഡ് എ.സി. എന്നിവിടങ്ങളില്‍ നൂറുശതമാനം സൗജന്യമാണ് റെയില്‍വേ നല്‍കുന്നത്. സെക്കന്‍ഡ് എ.സി, ഫസ്റ്റ് എ.സി. എന്നിവിടങ്ങളില്‍ അമ്പതുശതമാനം സൗജന്യവും നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എമര്‍ജന്‍സി ക്വാട്ട വെട്ടിക്കുറയ്ക്കുന്നതിനെ മന്ത്രി ന്യായീകരിച്ചത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/