കൈക്കുഞ്ഞ്‌നിലത്തുവീണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
Posted on: 30 Jul 2010
മാറനല്ലൂര്‍ (തിരുവനന്തപുരം): മുലപ്പാല്‍ കുടിക്കുന്നതിനിടയില്‍ കൈക്കുഞ്ഞ് നിലത്തുവീണ് മരിച്ച സംഭവം കൊലപാതകമാണെന്നാരോപിച്ച് മാറനല്ലൂര്‍ തൂങ്ങാംപാറ അയണിവിള വീട്ടില്‍ ഷംന(21)യെ പോലീസ് അറസ്റ്റ്‌ചെയ്തു.
ഒന്നരമാസം പ്രായമുള്ള കാവേരിയെ ശ്വാസംമുട്ടിച്ച് നിലത്തെറിഞ്ഞ് കൊന്നുവെന്നാണ് പോലീസ് കേസ്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 12 മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. തലയുടെ ഇരുഭാഗത്തും വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടായിരുന്നു. ആമാശയത്തില്‍ പാലിന്റെ അംശവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ഷംന കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് കാട്ടാക്കട സി.ഐ. റജികുമാര്‍ പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam