ഇന്ത്യക്കാരന്‍ ഷിക്കാഗോ ബിസിനസ് സ്‌കൂള്‍ മേധാവി
Posted on: 30 Jul 2010
ഷിക്കാഗോ: ഷിക്കാഗോ സര്‍വകലാശാലയുടെ വിഖ്യാതമായ ബൂത്ത് ബിസിനസ് സ്‌കൂളിന്റെ മേധാവിയായി ഇന്ത്യന്‍ വംശജനായ മാനേജ്‌മെന്റ് ഗുരു സുനില്‍കുമാറിനെ നാമനിര്‍ദേശം ചെയ്തു. നിലവില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് ബിസിനസ് സ്‌കൂളിന്റെ സീനിയര്‍ ഡീന്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ് 42-കാരനായ സുനില്‍കുമാര്‍.