കോഴിക്കോട് വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കല്‍ ത്വരപ്പെടുത്തും

Posted on: 30 Jul 2010



തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരപ്പെടുത്താന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. 137 ഏക്കര്‍ ഭൂമിയാണ് ഫാസ്റ്റ്ട്രാക്ക് പദ്ധതിപ്രകാരം ഏറ്റെടുക്കുന്നത്. ഇതിനായി ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകള്‍ ആരംഭിക്കും. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിനുമായി 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.പി. രാജേന്ദ്രന്‍, എം. വിജയകുമാര്‍, ജോസ് തെറ്റയില്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ., ഗതാഗതവകുപ്പ് സെക്രട്ടറി വി.പി. ജോയ്, മലപ്പുറം ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/