തിരക്കിട്ട പരിപാടികള്‍ പൂര്‍ത്തിയാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി മടങ്ങി

Posted on: 30 Jul 2010


പി.എസ്. നിര്‍മല







ന്യൂഡല്‍ഹി: ബുധനാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യാഴാഴ്ചത്തെ തിരക്കിട്ട പരിപാടികള്‍ക്കുശേഷം അര്‍ധരാത്രിയോടെ ലണ്ടനിലേക്ക് മടങ്ങി. രാവിലെ ഒമ്പതിന് രാഷ്ട്രപതിഭവനില്‍ ആചാരപരമായ വരവേല്പാണ് അദ്ദേഹത്തിന് നല്‍കിയത്.

രാവിലെ ഒന്‍പതരയോടെ അദ്ദേഹം രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയുമായാണ് കാമറോണ്‍ ആദ്യം ചര്‍ച്ച നടത്തിയത്. താജ്മഹല്‍ ഹോട്ടലിലായിരുന്നു ചര്‍ച്ച. അഫ്ഗാന്‍, പാക് സ്ഥിതിഗതികള്‍, വ്യാപാര, ആണവ സഹകരണം തുടങ്ങിയവ ചര്‍ച്ചാ വിഷയമായി.

ഉച്ചയ്ക്ക് പന്ത്രണ്ടോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചു. 12.40ഓടെ ഫിക്കി, സി.ഐ.ഐ., അസ്സോചം എന്നീ ഇന്ത്യന്‍ വാണിജ്യസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന വ്യാപാര സംഭാഷണങ്ങളിലും ഉച്ചഭക്ഷണത്തിലും പങ്കെടുത്തു.

ഉച്ചയ്ക്കുശേഷം നഗരത്തിലെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയം സന്ദര്‍ശിച്ച കാമറോണ്‍ പിന്നീട് മൗലാന ആസാദ് റോഡിലെ ആറാം നമ്പര്‍ വസതിയില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ കണ്ടു. പിന്നീട്, താജില്‍ പ്രതിപക്ഷനേതാവ് സുഷമ സ്വരാജുമായികൂടിക്കാഴ്ച നടത്തി.

ആറുമണിയോടെയാണ് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്. ബ്രിട്ടനില്‍ നിന്നുള്ള വ്യാപാര സംഘവും ചര്‍ച്ചകളില്‍ പങ്കെടുത്തു. കരാര്‍ ഒപ്പിട്ടതും ഇവിടെയായിരുന്നു.

രാത്രിപതിനൊന്നരയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും സംഘവും മടങ്ങി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/