സുരേന്ദ്രന്‍പിള്ളയുടെ വകുപ്പ് നിശ്ചയിക്കാന്‍ സി.പി.എം. സെക്രട്ടേറിയറ്റ് ഇന്ന്

Posted on: 30 Jul 2010



തിരുവനന്തപുരം: പി.സി.തോമസ് വിഭാഗം കേരള കോണ്‍ഗ്രസ്സിലെ നിയുക്തമന്ത്രി വി.സുരേന്ദ്രന്‍പിള്ളയ്ക്ക് ഏതുവകുപ്പിന്റെ ചുമതല നല്‍കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ചേരും. ആഗസ്ത് ആദ്യവാരം വിജയവാഡയില്‍ നടക്കുന്ന വിശാല കേന്ദ്രകമ്മിറ്റി യോഗത്തിനുമുമ്പ് ഇനി സെക്രട്ടേറിയറ്റ് യോഗം ചേരാനിടയില്ല.

സുരേന്ദ്രന്‍പിള്ളയ്ക്ക് മുമ്പ് കേരള കോണ്‍ഗ്രസ്സി(ജെ)ലെ പി.ജെ.ജോസഫ് വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് നല്‍കണമോ അതോ ഇപ്പോള്‍ സി.പി.എം. മന്ത്രിമാരുടെ കൈവശമുള്ള ഏതെങ്കിലും വകുപ്പുകള്‍ നല്‍കണമോ എന്നതാണ് സി.പി.എമ്മിന്റെ മുന്നിലുള്ള വിഷയം.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/