ബിനീഷിനെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് കോടതി നിര്‍ദേശം
Posted on: 30 Jul 2010
തിരുവനന്തപുരം: എ.എസ്.ഐയെ വധിക്കാന്‍ ശ്രമിച്ച കേസ്സില്‍ വാറണ്ടുള്ള ബിനീഷ് കോടിയേരിയെ പിടികൂടാന്‍ സമയം അനുവദിക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി നിരസിച്ചു. അടുത്ത വിചാരണ ദിവസം ബിനീഷിനെ ഹാജരാക്കണമെന്ന് ജാമ്യക്കാര്‍ക്ക് കോടതി ശക്തമായ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം നാലാം അതിവേഗ ജഡ്ജി സി.എസ്.അബ്ദുള്‍ജബ്ബാറിനുമുന്നിലാണ് കേസ് പരിഗണിച്ചത്. ബിനീഷിനെ തിരക്കി എ.കെ.ജി.സെന്ററിലെ നാലാംനമ്പര്‍ ഫ്‌ളാറ്റില്‍ പോയെങ്കിലും പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. സെന്ററില്‍ ഉണ്ടായിരുന്ന എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി എ.എ.റഹീമിനോട് അന്വേഷിച്ചു. ബിനീഷ് എവിടെയുണ്ടെന്ന് മനസ്സിലായി. പക്ഷേ അറസ്റ്റുചെയ്യാന്‍ സമയംവേണം-പോലീസ് ആവശ്യപ്പെട്ടു.
കോടതി ആവശ്യം അനുവദിച്ചില്ല. ബിനീഷിന്റെ ജാമ്യക്കാരായ തിരുമല ജാസ്മിന്‍ മന്‍സിലില്‍ എം.അബ്ദുള്‍ ഷുക്കൂര്‍, തിരുമല പുത്തന്‍കട ജങ്ഷന്‍ നെടിയവിളാകത്തുവീട്ടില്‍ എം.അബ്ദുള്‍അസീസ് എന്നിവരെ കോടതി വിളിച്ചുവരുത്തിയിരുന്നു. ബിനീഷിനെ അടുത്ത വിചാരണ ദിവസം എത്തിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ജഡ്ജി ജാമ്യക്കാര്‍ക്ക് താക്കീത് നല്‍കി. 2007 ജനവരി 22 ന് ആണ് ഇവരുടെ ജാമ്യത്തില്‍ ബിനീഷിനെ വിട്ടിരുന്നത്.
2001 സപ്തംബര്‍ 28 ന് രാവിലെ ജനറല്‍ ആസ്പത്രി വളപ്പില്‍ നില്‍ക്കുകയായിരുന്ന കന്‍േറാണ്‍മെന്റ് എ.എസ്.ഐ. കൃഷ്ണന്‍കുട്ടിയെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ബിനീഷടക്കം 16 എസ്.എഫ്.ഐക്കാരാണ് പ്രതികള്‍.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam