അവനീബാല പുരസ്‌കാരം ജെസി നാരായണന്
Posted on: 30 Jul 2010
തിരുവനന്തപുരം: അവനീബാല അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ 2010ലെ സാഹിത്യ പുരസ്‌കാരത്തിന് ജെസി നാരായണന്റെ 'മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍' എന്ന കൃതി അര്‍ഹമായി. മാതൃഭൂമി ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
സ്വതന്ത്ര പത്രപ്രവര്‍ത്തകയായ ജെസി നാരായണന്‍ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ പത്രപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാജിക് കലാകാരി എന്ന നിലയില്‍ തുടങ്ങി പത്രപ്രവര്‍ത്തകയായി വളരുന്നതിനിടയില്‍ കടുത്ത പ്രതിസന്ധികളെ ധീരമായി നേരിട്ട ഒരു പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍ സത്യസന്ധമായി ആവിഷ്‌കരിക്കുന്ന കൃതിയാണ് 'മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍'.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam