വ്യാജവാഹന സര്‍ട്ടിഫിക്കറ്റ്: അന്വേഷണം നടത്തും
Posted on: 30 Jul 2010
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിശദമായ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി ജോസ് തെറ്റയില്‍ ഉത്തരവായി. സംസ്ഥാന പോലീസിനെക്കൊണ്ട് അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയോട് ഗതാഗതമന്ത്രി അഭ്യര്‍ഥിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam