പി.എന്‍.പണിക്കര്‍ ജന്മശതാബ്ദി സമാപനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
Posted on: 30 Jul 2010
തിരുവനന്തപുരം: രണ്ടുവര്‍ഷമായി ആഘോഷിച്ചുവന്ന പി.എന്‍.പണിക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം രാഷ്ട്രപതി പ്രതിഭാദേവി സിങ് പാട്ടീല്‍ ആഗസ്ത് 13ന് രാവിലെ 11 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യും.
കേരള ഗവര്‍ണര്‍ ആര്‍.എസ്.ഗവായ്, മന്ത്രി എം.എ.ബേബി, മന്ത്രി എം.വിജയകുമാര്‍, പ്രൊഫ.പി.ജെ.കുര്യന്‍ എം.പി., ഡോ.ശശി തരൂര്‍ എം.പി., വി.ശിവന്‍കുട്ടി എം.എല്‍.എ, മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.