സുരേന്ദ്രന്‍പിള്ള പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞു
Posted on: 30 Jul 2010
തിരുവനന്തപുരം: മന്ത്രിയായി നിശ്ചയിക്കപ്പെട്ട വി. സുരേന്ദ്രന്‍പിള്ള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അസോസിയേഷന്റെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്താണ് രാജിവെച്ചത്. മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഇത്തരമൊരു സ്ഥാനം വഹിക്കുന്നത് ഉചിതമല്ലാത്തതിനാലാണ് രാജി.