വൈദ്യുതി റവന്യൂഅദാലത്ത്: തീയതി നീട്ടി

Posted on: 30 Jul 2010



തിരുവനന്തപുരം: കോടതി വ്യവഹാരങ്ങള്‍ മൂലവും മറ്റുപ്രശ്‌നങ്ങളാലും ദീര്‍ഘകാലമായി പിരിച്ചെടുക്കാനാകാത്ത വൈദ്യുതി നിരക്ക് കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ജൂലായ് 12 മുതല്‍ നടന്നുവരുന്ന റവന്യൂ അദാലത്തുകളുടെ കാലാവധി ആഗസ്ത് 13 വരെ ദീര്‍ഘിപ്പിച്ചു. റവന്യൂ സംബന്ധിയായ പരാതിയുള്ള എല്ലാ ഉപയോക്താക്കളും ഈ അവസരം വിനിയോഗിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അഭ്യര്‍ഥിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/