വിലക്കയറ്റം, ഭീകരവാദം: ബി.ജെ.പി. മാര്‍ച്ച് നടത്തും

Posted on: 30 Jul 2010



തിരുവനന്തപുരം: വിലക്കയറ്റത്തിനും ഭീകരവാദത്തിനുമെതിരെ വെള്ളിയാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് ബി. ജെ. പി. ബഹുജന മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാനവക്താവ് ജോര്‍ജ്കുര്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോട്ടയത്ത് ബി. എസ്. എന്‍. എല്‍. ഓഫീസിലേയ്ക്ക് നടത്തുന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ പ്രസംഗിക്കും. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി. കെ. പത്മനാഭന്‍ പാലക്കാട്ടും പി. എസ്. ശ്രീധരന്‍പിള്ള കണ്ണൂരിലും പി. കെ. കൃഷ്ണദാസ് പത്തനംതിട്ടയിലും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

വിലക്കയറ്റവും ഭീകരവാദ പ്രവര്‍ത്തനങ്ങളും തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും ജോര്‍ജ്കുര്യന്‍ പറഞ്ഞു.

ഭീകരവാദത്തിനെതിരെ തൃശ്ശൂരില്‍ ദേശീയസ്‌നേഹികളുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജോര്‍ജ്കുര്യന്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5ന് നടക്കുന്ന 'പ്രതിഷേധ സമരാഗ്‌നി'യില്‍ ജസ്റ്റിസ് കെ. പി. രാധാകൃഷ്ണമേനോന്‍ ദേശസ്‌നേഹ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, മോഹന്‍സിത്താര, വിദ്യാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുമെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/