രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ വസതിക്കും പാര്‍ലമെന്റിനുമായി 16 കോടി രൂപയുടെ വൈദ്യുതിബില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7-റെയ്‌സ്‌കോഴ്‌സ്, പാര്‍ലമെന്റ് എന്നിവയ്ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ 16 കോടിയോളം രൂപ വൈദ്യുതി ബില്ല് വന്നതായി വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. 2008-09 വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് കോടി രൂപ കൂടുതലാണിത്.
മുംബൈ സ്വദേശി ചേതന്‍ കോതാരി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കാണ് കമ്മീഷന്‍ മറുപടി നല്കിയത്.
2007-2008ല്‍ പ്രധാനമന്ത്രിയുടെ വസതിയുടെ വാര്‍ഷിക വൈദ്യുതിബില്‍ ഒരുകോടി രൂപയാണ്. 2008-2009ല്‍ 1.27, 2009-2010ല്‍ 1.15 കോടി എന്നിങ്ങനെയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ബില്ല്.
2007-2008ല്‍ രാഷ്ട്രപതിഭവന്റെ വൈദ്യുതിബില്ല് 6.30 കോടി രൂപയും 2008-2009ല്‍ 6.88 കോടിയും 2009-2010ല്‍ 6.67 കോടി രൂപയുമാണെന്ന് മറുപടിയില്‍ പറഞ്ഞു. 2008ല്‍ 6.25 കോടിയും 2009ല്‍ 8.5 കോടിയുമാണ് പാര്‍ലമെന്റിന്റെ വൈദ്യുതിബില്ല്. 2007ല്‍ 2.43 കോടിയും 2008ല്‍ 2.47 കോടിയും 2009ല്‍ 2.78 കോടിയുമാണ് സുപ്രീംകോടതിയുടെ വൈദ്യുതിബില്‍.