ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും - കെസിബിസി

Posted on: 30 Jul 2010



കൊച്ചി: തിരഞ്ഞെടുപ്പ് ഇടയലേഖനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളോട് വിശദീകരണമൊന്നും തേടിയിട്ടില്ലെന്ന് കെസിബിസി വക്താവ് ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ആവശ്യപ്പെടുന്നപക്ഷം ഇതു സംബന്ധിച്ച് വിശദീകരണം നല്‍കും. മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് കെസിബിസി പുറപ്പെടുവിച്ച ഇടയലേഖനം സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനു കിട്ടുന്ന പരാതികളില്‍ വിശദീകരണം തേടുന്നത് സാധാരണ നടപടിക്രമമാണ്. ഇന്ത്യയുടെ ഭരണഘടനക്കോ ജനാധിപത്യ സംവിധാനത്തിനോ എതിരായി യാതൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇടയലേഖനം പ്രസിദ്ധീകരിച്ചതെന്നും സ്റ്റീഫന്‍ ആലത്തറ വിശദീകരിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/