മുന്നാഭായ്ക്ക് 51

Posted on: 30 Jul 2010



മുന്നാഭായിക്കിത് സന്തോഷത്തിന്റെ ദിനങ്ങളാണ്. ഭാര്യ മന്യത ആദ്യ കുഞ്ഞിന്റെ വരവും കാത്തിരിക്കുന്നു. വീണ്ടും സ്വപ്നറോളുകള്‍ സഞ്ജുവിനെ തേടിയെത്തുന്നു. 'റാസ്‌കല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദക്ഷിണാഫ്രിക്കയിലാണ് സഞ്ജു. ഇതിനിടെ പിറന്നാളിന്റെ കാര്യം സഞ്ജു ഏതാണ്ട് മറന്ന മട്ടായിരുന്നു. ഇതിനിടയിലാണ് ട്വിറ്ററില്‍ സഞ്ജുവിന്റെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമിതാഭ്ബച്ചനെത്തിയത്.

പിറന്നാളാശംസകള്‍ നേര്‍ന്ന് അഭിഷേക്ബച്ചനും ട്വിറ്ററിലെത്തി. തൊട്ടുപിന്നാലെ പ്രീതി സിന്റയും ഫോട്ടാഗ്രാഫാര്‍ ദാബൂരത്‌നാനിയും സഞ്ജുവിന് ആശംസ നേരാനെത്തി. ദക്ഷിണാഫ്രിക്കയില്‍ സഞ്ജുവിന്റെ പിറന്നാളാഘോഷിക്കാന്‍ ഭാര്യ മന്യതയുമെത്തുന്നുണ്ട്. ഇപ്പോള്‍ യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ വിലക്കിയിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ പിറന്നാളാഘോഷിക്കാനുള്ള തിരക്കിലാണ് മന്യത.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/