ഈടാക്കത്തത് 1.82 കോടി മുതല്‍ ഒന്‍പത് കോടിയോളം

Posted on: 30 Jul 2010



തിരുവനന്തപുരം: വിവാദ ലോട്ടറി ഇടപാടില്‍ നികുതിയടയ്ക്കാനുള്ള കാലതാമസത്തിന് പിഴയീടാക്കാത്തതിനാല്‍ 1.82 കോടി മുതല്‍ ഒന്‍പത് കോടിയോളം സര്‍ക്കാരിന് ലഭിച്ചില്ല.

ജൂലായ് ഒന്നിന് അപേക്ഷ നല്‍കി 17നാണ് നറുക്കെടുപ്പ് തുടങ്ങിയത്. നിയമപ്രകാരം ജൂണ്‍ ഒന്നി ന് നികുതി അടയ്ക്കണമായിരുന്നു. 30 ദിവസം വൈകിയതിന് 30,000 രൂപയാണ് പിഴ. ഇതോടൊപ്പം മൊത്തം നികുതിയുടെ 10 മുതല്‍ 50 ശതമാനംവരെ ഈടാക്കാം. ഇത് ഏറ്റവും കുറഞ്ഞത് 1.82 കോടിയും ഏറ്റവും കൂടിയത് ഒന്‍പത് കോടിയും വരും. പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട് ഏജന്‍സിക്ക് നോട്ടീസ് നല്‍കാന്‍ പുതുതായി ചുമതലയേറ്റ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/